KSTA Irikkur Subdistrict News


ഉപജില്ലാ സമ്മേളനം - പൊതു യോഗം സംഘടിപ്പിച്ചു

ഇരിക്കൂർ, 2021 ഡിസംബർ 9 >>കെ.എസ്.ടി.എ.ഇരിക്കൂർ ഉപജില്ലാ മുപ്പത്തിയൊന്നാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ശ്രീകണ്ഠപുരം ടൗണിൽ പൊതുയോഗം സംഘടിപ്പിച്ചു. പൊതുയോഗം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ഡി വൈ എഫ് ഐ ശ്രീകണ്ഠപുരം ബ്ലാക്ക് സെക്രട്ടറിയുമായ റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു.കെ എസ് ടി എ ഇരിക്കൂർ ഉപജില്ലാ പ്രസി‍ണ്ട് ഇ കെ അജിത് കുമാർ അധ്യക്ഷം വഹിച്ചു. കെ എസ് ടി എ സംസ്ഥാന കമ്മറ്റി അംഗം കെ രഞ്ജിത്ത് മുഖ്യ പ്രഭാഷണം നടത്തി. കെ എസ് ടി എ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് കെ പി രാധാകൃഷ്ണൻ, ജില്ലാ എക്സി. കമ്മറ്റി അംഗം എം വി നാരായണൻ, ജില്ലാ കമ്മറ്റി അംഗം പി സാവിത്രി എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി കെ പി ശിവപ്രസാദ് സ്വാഗതവും ട്രഷറർ ടി പ്രസാദ് നന്ദിയും പറഞ്ഞു.